കമ്പി കയറ്റിയ ലോറിയിൽ ബസ് ഇടിച്ചുകയറി ആറുപേർ മരിച്ചു, അപകടം ഓവർടേക്ക് ചെയ്യുന്നതിനിടെ
ചെന്നൈ: ഇരുമ്പ് കമ്പികൾ കയറ്റിവന്ന ലോറിയിൽ ട്രാൻസ്പോർട്ട് ബസിൽ ഇടിച്ച് ആറുപേർ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിനടുത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.അമ്പത് യാത്രക്കാരുമായി ചെന്നൈയിൽ നിന്ന് ചിദംബരത്തേക്ക് പോവുകയായിരുന്നു ബസ്. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബസ് ലോറിയിൽ ഇടിക്കുകയും കമ്പികൾ ബസിന്റെ വശത്തേക്ക് തുളഞ്ഞുകയറുകയുമായിരുന്നു. ബസിന്റെ ഒരുവശം പൂർണമായി തകർന്നിട്ടുണ്ട്. കമ്പികൾ തുളഞ്ഞുകയറിയാണ് മിക്കവരും മരിച്ചതെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് ചെന്നൈ-ട്രിച്ചി ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.