തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് നാളുകളായി താമസിക്കുന്ന റേഷന്‍കാര്‍ഡില്ലാത്തവര്‍ക്ക് അത് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അതിന്റെ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വീടിന് പെര്‍മിറ്റ് ലഭിച്ചിട്ടില്ല എന്നതൊന്നും അതിന് മാനദണ്ഡമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ റോഡുകള്‍ അഞ്ചുമാസം കൊണ്ട് അറ്റകുറ്റ പണികള്‍ തീര്‍ത്ത് സഞ്ചാരയോഗ്യമാക്കാനും സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ തങ്ങാന്‍ പട്ടണ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീ സൗഹൃദ കേന്ദ്രങ്ങള്‍ തുടങ്ങാനും മന്ത്രിസഭാ യോഗം തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് യൂത്ത് ലീഡര്‍ഷിപ്പ് അക്കാഡമികള്‍ തുടങ്ങുമെന്നും വിദ്യാര്‍ഥികള്‍ക്ക് പാര്‍ട് ടൈം ജോലി എന്ന സംസ്കാരം വളര്‍ത്തിയെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.