ആൺ-പെൺ വിദ്യാർത്ഥികളെ മറ കെട്ടി വേർതിരിച്ച് സെമിനാർ, വിഷയം ജെൻഡർ പൊളിറ്റിക്സ്; തൃശൂർ മെഡിക്കൽ കോളേജിലെ പരിപാടിക്കെതിരെ പ്രതിഷേധം
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച സെമിനാർ വിവാദമാകുന്നു. ജെൻഡർ പൊളിറ്റിക്സ് എന്ന വിഷയത്തിലായിരുന്നു സെമിനാർ. ആൺ- പെൺ വിദ്യാർത്ഥികളെ തുണികൊണ്ട് മറകെട്ടി വേർതിരിച്ചതാണ് വിവാദത്തിന് കാരണമായത്.
മുജാഹിദ് വിസ്ഡം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജൂൺ ആറിനായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. വിസ്ഡം നേതാവ് അബ്ദുൾ ബേസിൽ ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. പരിപാടിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനം ഉയർന്നത്.വിസ്ഡം ഗ്രൂപ്പിൻ്റെ തന്നെ വിദ്യാർത്ഥി നേതാക്കളാണ് പരിപാടിയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ വിമർശനവുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. അതേസമയം, പരിപാടിക്ക് കോളേജ് യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ പ്രതികരിച്ചു.