മൂന്ന് തവണ എം എല്‍ എ ആയിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തര്‍വീന്ദര്‍ സിംഗ് മാര്‍വ ബിജെപിയിലേക്ക്
ഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തര്‍വീന്ദര്‍ സിംഗ് മാര്‍വ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് മുന്‍ ഉപാദ്ധ്യക്ഷനായിരുന്ന മാര്‍വ, മൂന്ന് തവണ എം എല്‍ എ ആയിരുന്നു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ദേയുടെ സാന്നിദ്ധ്യത്തിലായിരുന്നു മാര്‍വയുടെ പാര്‍ട്ടി പ്രവേശനം. ബിജെപിയില്‍ ചേര്‍ന്ന ശേഷം പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ അദ്ദേഹം ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.
മാര്‍വ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിലെ കുടുംബവാഴ്ചയ്ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയാണ്. പാര്‍ട്ടിക്ക് വേണ്ടി എല്ലാം മറന്ന് പ്രവര്‍ത്തിക്കുന്ന സാധാരണക്കാരെ നേതൃത്വം അവഗണിക്കുകയാണ്. നെഹ്റു കുടുംബത്തിന്റെ അടിമകളെയാണ് അവര്‍ക്ക് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
യാതൊരു വിശ്വാസ്യതയോ ജനപിന്തുണയോ ഇല്ലാത്ത വ്യക്തികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം അനര്‍ഹമായ അംഗീകാരങ്ങള്‍ നല്കി വില കളയുകയും കളയിക്കുകയും ചെയ്യുകയാണ്. ഇനിയും ഈ പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും മാര്‍വ പറഞ്ഞു. ജി23 നേതാക്കളോടും കോണ്‍ഗ്രസ് വിട്ട് പുറത്തു വരാന്‍ താന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കോണ്‍ഗ്രസില്‍ നിങ്ങള്‍ക്ക് ഒരുകാലത്തും അംഗീകാരം കിട്ടാന്‍ പോകുന്നില്ല. പ്രവര്‍ത്തനങ്ങള്‍ മാനിക്കപ്പെടുന്ന പ്രസ്ഥാനമാണ് ബിജെപി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജി23 എന്ന് വിശേഷിപ്പിക്കുന്നത് കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന നേതാക്കളെയാണ് . ശശി തരൂര്‍, ഗുലാം നബി ആസാദ്, മണി ശങ്കര്‍ അയ്യര്‍, മനീഷ് തിവാരി എന്നീ പ്രമുഖ നേതാക്കള്‍ ജി23ല്‍ ഉള്‍പ്പെടുന്നവരാണ്. അടുത്തിടെ ജി23ല്‍ ഉള്‍പ്പെട്ടിരുന്ന മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടിരുന്നു.