കണ്ണൂര്‍ യൂണിവേഴ്സിറ്റി എം എസ് സി മൈക്രോ ബയോളജി പരീക്ഷയില്‍ കാസര്‍കോട്ടെ കെ എം ശില്പയ്ക്ക് ഒന്നാം റാങ്ക്
ചെറുവത്തൂര്‍:കണ്ണൂര്‍ യൂണിവേഴ്സിറ്റി ഈ വര്‍ഷം നടത്തിയ എം എസ് സി മൈക്രോ ബയോളജി പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്. ചെറുവത്തൂരിലെ കെ എം ശില്പയാണ് അഭിമാനമായത്.
ചെറുവത്തൂര്‍ പൊടോ തുരുത്തിയിലെ കെ ആര് കുഞ്ഞിരാമന് – പുഷ്പലത ദമ്പതികളുടെ മകളാണ്. തളിപ്പറമ്പ് സര് സയ്യിദ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്നികല്‍ സ്റ്റഡീസ് കോളജ് വിദ്യാര്‍ഥിനിയാണ്. ഉയര്‍ന്ന നേട്ടം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് കുടുംബവും നാട്ടുകാരും.