ന്യൂഡൽഹി: റെയിൽവേ യാത്രാനിരക്കുകൾ വർധിപ്പിച്ചു. അടിസ്ഥാന നിരക്കിൽ കിലോമീറ്ററിന് രണ്ട് പൈസയുടെ വർധനയും എസി ക്ലാസിൽ കിലോമീറ്ററിന് നാല് പൈസയുടെയും വർധനയുണ്ടാകും. എക്സ്പ്രസ്, രാജധാനി,ജനശതാബ്ദി ട്രെയിനുകൾക്ക് നിരക്ക് വർധന ബാധകമായിരിക്കും. വർധന ഇന്ന് അർധരാത്രിമുതൽ നിലവിൽ വരും.
മെയില്‍/എക്സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എ.സി വിഭാഗത്തില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടു പൈസയുടെ വര്‍ധനയാണ് വരുന്നത്. സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് രണ്ടുപൈസ വര്‍ധന വരും. എ.സി നിരക്കുകളില്‍ നാലു പൈസയുടെ വര്‍ധനയാണ് വരുന്നത്. ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന് നാലുപൈസ വീതം വര്‍ധിക്കും.സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി, ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് ഒരു പൈസയുടെ വര്‍ധനയുണ്ടാവുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അതിനിടെ പുതുവർഷത്തലേന്നും ഇന്ധനവില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ചൊവ്വാഴ്ച ഒരു ലിറ്റർ ഡീസലിന് 19 പൈസയും പെട്രോളിന് 11 പൈസയുമാണ് കൂട്ടിയത്. ഇതോടെ രണ്ടാഴ്ചക്കിടെ ഡീസലിനുണ്ടായത് 2.03 രൂപയുടെ വർധന. പെട്രോളിന് അഞ്ചുദിവസത്തിനിടെ 54 പൈസയും കൂട്ടി.
തിരുവനന്തപുരത്ത് ഡീസൽ വില 73 രൂപ പിന്നിട്ട് 73.10 രൂപയായി. പെട്രോളിന് 78.59 രൂപയിലേക്കും കുതിച്ചു. എറണാകുളത്ത് പെട്രോളിന് 77.10ഉം ഡീസലിന് 71.71 രൂപയായും വർധിച്ചു.ഒരുവർഷത്തിനകം പെട്രോളിന് ശരാശരി ഏഴു രൂപയുടെയും ഡീസലിന് ആറുരൂപയുടെയും വർധനയുണ്ടായി. 2010 ജനുവരി ഒന്നിന് എറണാകുളത്ത് പെട്രോൾ വില 70.28 രൂപയായിരുന്നു. ഇത് ഡിസംബർ 31ന് 77.10 രൂപയായി ഉയർന്നു. ഡീസലിന് 2018 ജനുവരി ഒന്നിന് എറണാകുളത്ത് 65.97 രൂപയായിരുന്നത് 71.69 രൂപയായി ഉയർന്നു.