ഓണ്‍ലൈനിലൂടെ അനാശാസ്യ പ്രവര്‍ത്തനം; ഒന്‍പത് പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: ഓണ്‍ലൈനിലൂടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒന്‍പത് പേര് കുവൈത്തില്‍ പിടിയിലായി. അഞ്ച് സ്ത്രീകളെയും നാല് പുരുഷന്മാരെയുമാണ് അറസ്റ്റ് ചെയ്തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അശ്ലീല പ്രചരണത്തിനും വേശ്യാവൃത്തിക്കും പുറമെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു ഓണ്‍ലൈന്‍ നെറ്റ്വര്ക്കും ഇവര്‍ നടത്തിയിരുന്നതായി അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തി. കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ ഒന്‍പത് പേരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. ഇവരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച ശേഷം പിന്നീട് കുവൈത്തിലേക്ക് പിന്നീട് തിരികെ വരാനാവാത്ത വിധം നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.