ഒമാനില്‍ കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി
മസ്കത്ത്: ഒമാനില്‍ കാണാതായിരുന്ന പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ വിലായത്തിലായിരുന്നു സംഭവം. ഇവിടെയുള്ള ജബല്‍ ശംസിലെ ഒരു ഗ്രാമത്തില്‍ പ്രവാസിയെ കാണാതായതെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് അബുലന്‍സ് അതോരിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഏഷ്യക്കാരനായ ഒരു പ്രവാസിയാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമാക്കിയിട്ടില്ല. അല്‍ ഹംറ വിലായത്തിലെ ഒരു താഴ്വരയില് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയതെന്നും ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് അബുലന്‍സ് അതോരിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.