‘ജീവന് ഭീഷണിയുണ്ട്’ ജാമ്യം അനുവദിക്കണമെന്ന് മുഹമ്മദ് സുബൈര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സീതാപുരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിദേഷ്വ പ്രസംഗം നടത്തുന്നവരില്‍ നിന്ന് മുഹമ്മദ് സുബൈറിന് ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് സുപ്രീംകോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസിന്റെ അനുമതി ലഭിച്ചാല്‍ നാളെ സുബൈറിന്റെ ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
ഹിന്ദു സന്യാസിമാരെ വിദ്വേഷം വ്യാപിപ്പിക്കുന്നവര്‍ എന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തതിനെതിരെ ഉത്തര്‍പ്രദേശിലെ സീതാപുരില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ എതിരെയാണ് മുഹമ്മദ് സുബൈര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. കേസ് റദ്ദാക്കണമെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മുഹമ്മദ് സുബൈര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ മാത്രമേ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയു എന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. മുഹമ്മദ് സുബൈറിന് വേണ്ടി സീനിയര്‍ അഭിഭാഷകന് കോളിന് ഗൊണ്‍സാല്‍വസ് ആണ് സുപ്രീംകോടതിയില്‍ ഹാജരായത്.