ഇന്‍ഡോര്‍: മധ്യപ്രദേശില്‍ പുതുവത്സരാഘോഷത്തിനിടെ ലിഫ്റ്റ് തകര്‍ന്ന് ആറു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്‍ഡോറിലെ പട്ടാല്‍പാനിയിലെ പ്രമുഖ വ്യവസായി പുനീത് അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലാണ് സംഭവം. പുതുവത്സ രാത്രിയില്‍ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഫാം ഹൗസില്‍ പുനീത് അഗര്‍വാള്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. താഴേക്ക് പോകാനായി ആളുകള്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ ബെല്‍റ്റ് പൊട്ടി നിലംപതിക്കുകയായിരുന്നു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.