നഗ്നതാ പ്രദർശനത്തിന് ആദ്യം പിടിയിലായപ്പോൾ നടൻ ശ്രീജിത് രവി പറഞ്ഞത് കുടുക്കിയതെന്ന്, ഒടുവിൽ തനിനിറം വ്യക്തമായപ്പോൾ രോഗത്തിനെ കൂട്ടുപിടിച്ചു
തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിന് നടൻ ശ്രീജിത് രവി പിടിയിലായത് രണ്ടുതവണയാണ്. ഇന്നലെ തൃശൂർ വെസ്റ്റ് പൊലീസാണ് നടനെ പൊക്കിയത്. തൃശൂര്‍ എസ്.എന്‍ പാര്‍ക്കില്‍ വച്ചായിരുന്നു ഇയാളുടെ ഉടുതുണി ഉരിയൽ. പൊലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. 2016ൽ ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനാണ് ശ്രീജിത് രവിയെ ആദ്യം പൊലീസ് പിടികൂടുന്നത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു അന്ന് നടൻ പരസ്യമായി പറഞ്ഞത്. തെറ്റിദ്ധരിക്കുകയും കാര്യങ്ങൾ വളച്ചൊടിക്കുകയും ചെയ്തു എന്നുകൂടി പറഞ്ഞതോടെ ശ്രീജിത് രവി പറയുന്നത് സത്യമാണെന്ന് വിശ്വസിച്ചവർ നിരവധിയാണ്. അതിനാൽ തന്നെ ഇത്തവണ വ്യക്തമായ തെളിവുകളോടെ പൊലീസ് കേസെടുത്തിരിക്കുന്നത്. പോക്സോ ആണ് ചുമത്തിയിരിക്കുന്നത്.നിർണായകമായത് സി സി ടി വി ദൃശ്യങ്ങൾപതിനൊന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്കുമുന്നിലാണ് ശ്രീജിത് നഗ്നതാ പ്രദർശനം നടത്തിയത്. ഉടൻതന്നെ സ്ഥലം വിടുകയും ചെയ്തു. കുട്ടികളിൽ നിന്ന് വിവരമറിഞ്ഞ് രക്ഷിതാക്കൾ സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. അപമര്യാദയായി പെരുമാറിയ ആളെ കണ്ട് നല്ല പരിചയമുണ്ടെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. കാറിന്റെ നിറവും കുട്ടിൾ പറഞ്ഞു. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് കാർ കണ്ടെത്തി പിന്തുടരുകയായിരുന്നു. പിടിയിലായ ശ്രീജിത്തിന് കുട്ടികൾ തിരിച്ചറിഞ്ഞു. ഇതോടെയാണ് കുറ്റം സമതിച്ചത്. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് പൊലീസിനോട് പറഞ്ഞതെന്ന് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.