പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി ഖാരിഫ് 2022 പ്രചാരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി
കാസർകോട് :ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പ്രചരണ ക്യാമ്പയിന് ഫ്ളാഗ് ഓഫ് ചെയ്തു. കാലാവര്‍ഷക്കെടുതിയില്‍ നിന്നും സംരക്ഷണം, വിള ഇന്‍ഷൂറന്‍സ് നല്കുന്ന പരിരക്ഷണം, പ്രതികൂല കാലാവസ്ഥ സാഹചര്യങ്ങള്‍ കാരണം സംഭവിക്കുന്ന നാശങ്ങളില്‍ നിന്നും വിളകളെ സംരക്ഷിക്കല്‍ എന്നിവയ്ക്കായി കേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാനകൃഷിവകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷൂറന്‍സ് കമ്പനി മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി ഖാരിഫ് 2022. പതിനാല് ദിവസങ്ങളിലായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പ്രചരണ വണ്ടി പ്രയാണം നടത്തും. ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെ വിള ഇന്‍ഷുറന്‍സ് വാരാചരണവും സംഘടിപ്പിക്കുന്നുണ്ട്. കേരളാ ബാങ്ക് മാനേജര്‍ ടി രാജന് അധ്യക്ഷത വഹിച്ചു. അഗ്രികള്‍ച്ചറല്‍ ഇന്‍ഷൂറന്‍സ് പ്രതിനിധി അജിത്ത് സംസാരിച്ചു. കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര് വീണാറാണി സ്വാഗതവും ഡെപ്യൂട്ടറി ഡറക്ടര്‍ എന്‍.മീര നന്ദിയും പറഞ്ഞു.
കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതിക്കാണ് ജില്ലയില്‍ ഊന്നല്‍ നല്‍കുന്നത്. വെള്ളപ്പൊക്കം, മണ്ണിടിച്ചല്‍, ശക്തിയായ കാറ്റ്,(കുരുമുളക്, കൊക്കൊ, വാഴ, കവുങ്ങ് എന്നീവിളകള്ക്ക് മാത്രം) എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാണ്. വിളയുടെ വളര്‍ച്ചാഘട്ടത്തെ അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ ഇന്സ്പെക്ഷന് റിപ്പോര്‍ട്ട് പ്രകാരമാണ് നഷ്ടപരിഹാര നിര്‍ണയം നടത്തുന്നത്. നഷ്ടം സംഭവിച്ച് 72 മണിക്കുറിനുള്ളില്‍ വായ്പ എടുത്ത ബാങ്കിനെയോ, കൃഷി ഭവനെയോ എ ഐ സി യെ നേരിട്ടോ രേഖാമൂലം അറിയിക്കണം. ബാങ്കില്‍ നിന്ന് വായ്പ എടുത്ത കര്‍ഷകര്‍ക്ക് ബാങ്ക് വഴിയും, വായ്പ എടുക്കാത്ത കര്‍ഷകര്‍ക്ക് സി എസ് സി ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍, അക്ഷയകേന്ദ്രങ്ങള്‍, എഐസി അംഗീകൃത ബ്രോക്കിംഗ് ഏജന്റ് എന്നിവര്‍ വഴി പദ്ധതിയില്‍ ചേരാം. പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്ക് 9946780991 എന്ന നമ്പറിലും കാസര്‍കോട്, മഞ്ചേശ്വരം 9497167066 എന്ന നമ്പറിലും ബന്ധപ്പെടാം.