വിദ്യാനഗർ: വീട്ടിൽ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു. തെരുവത്ത് സ്വദേശിയും വിദ്യാനഗർ ഐ.ടി.ഐ.റോഡിലെ മീത്തൽ ഹൗസിലെ അബ്ദുൽ മജീദാ(65)ണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെ വിദ്യാനഗറിലെ വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണത്.ഉടൻ തന്നെ മരണം സംഭവിച്ചു. സി.പി.എമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു. തെരുവത്ത് കോയാസ് റോഡിലെ വസ്ത്രവ്യാപാരിയായിരുന്ന പരേതരായ മാഹിൻ ഹാജിയുടെയും മറിയുമ്മയുടെയും മകനാണ്. കാസർകോട് മുൻ നഗരസഭാ കൗൺസിലർ റാബിയയാണ് ഭാര്യ. മക്കൾ: ഷിജാ, ഷജാഹ്, ഷാജിയ (മൂവരും ദുബൈ) ,മരുമക്കൾ: ഷാജി കോട്ടിക്കുളം, മഹനാസ് പെരിയ, സമീർ തെക്കിൽ, സഹോദരങ്ങൾ: മുഹമ്മദലി (വ്യാപാരി ), ബദറുദ്ദീൻ (ഷീകളക്ഷൻ കാസർകോട്), ഷംസുദ്ധീൻ (മസ്ക്കത്ത് ), നാസർ (സൗദി), റുഖിയ, ഖദീജാബി, മൈമുന, ഹാജറ, ഖബറടക്കം ബുധനാഴ്ച്ച ഉച്ചയോടെ തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് അങ്കണത്തിൽ