ശരീരത്തിൽ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണം കടത്തി; കരിപ്പൂരിൽ പിടികൂടിയത്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്ന് രണ്ട് കിലോ സ്വർണം പൊലീസ് പിടികൂടി. ശരീരത്തിൽ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്തിയത്.
ഇരുവരും കസ്റ്റംസിനെ വെട്ടിച്ച് കടന്നതായിരുന്നു. കണ്ണൂർ നാരത്ത് സ്വദേശി മാട്ടുമ്മൽ സാനിർ(33), സ്വർണം ഏറ്റുവാങ്ങാനെത്തിയ പറമ്പിൽപ്പീടിക സ്വദേശി കട്ടോലിൽ അഹമ്മദ് കബീർ(33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന് പുറത്ത് പ്രത്യക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് സാനിർ കരിപ്പൂരിലെത്തിയത്.