മുംബൈ : തിങ്കളാഴ്ച രാവിലെ മുതൽ പെയ്യുന്ന കനത്തമഴയെ തുടർന്ന് മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലായി കനത്ത മഴയിൽ നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. മഴയെ തുടർന്ന് നഗരത്തിൽ ജലവിതരണം, വൈദ്യുതി എന്നിവ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
മുംബൈയുടെ പല താഴ്ന്ന ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. എസ് വി റോഡ് , ലിങ്കിംഗ് റോഡ് ഭാഗത്തും അടക്കം വെള്ളം കയറിയി. മുട്ടോളം വെള്ളത്തില്‍ ആണ് റോഡിലൂടെ വാഹനങ്ങള്‍ നീങ്ങുന്നത്.
പ്രതികൂലസാഹചര്യം കണക്കിലെടുത്ത് പ്രദേശവാസികൾ പുറത്തേക്കിറങ്ങരുതെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.