ഉദുമ: വിവാഹം കഴിഞ്ഞ് എട്ടു വർഷം പിന്നിട്ടപ്പോൾ ഭാര്യക്ക് സൗന്ദര്യം പോരെ എന്നാരോപിച്ചു പീഡനം. ഭർത്താവിനെനെതിരെ പരാതിയുമായി ഭാര്യ , കാസർകോട് ബേക്കലം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
2013 ഫെബ്രുവരിയിലാണ് ഇരുവരുടേയും വിവാഹം നടന്നത്. തുടര്‍ന്ന് കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി ഇവര്‍ ഒരുമിച്ച് ജീവിച്ച് വരികയായിരുന്നു. ഇതിനിടയില്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ സൗന്ദര്യം പോരെന്ന് ആരോപിച്ച് ഉദുമ ടൌൺ സ്വദേശിയായ ഉബൈദ് പീഡിപ്പിക്കാന്‍ തുടങ്ങിയതായി ഭാര്യ പരാതിയില്‍ പറയുന്നു.
ഉദുമ പടിഞ്ഞാറിൽ പുതിയ വീട് നിർമാണം നടന്നു കൊണ്ടിരിക്കെ പരിചയത്തിലായ സ്ത്രിയുമായി 54 വയസുള്ള ഉബൈദ് അടുപ്പത്തിലായതോടെയാണ് നിലവിലെ ഭാര്യയുമായി അകൽച്ച ആരംഭിച്ചത് . ഇവരെ വിവാഹം കഴിക്കണമെങ്കിൽ ആദ്യ ഭാര്യ മൊഴിച്ചെല്ലണം എന്ന നിബന്ധന ഉണ്ടയതോടെ വലിയ രീതിയിലുള പീഡനമാണ് നിലവിലെ ഭാര്യ നേരിടേണ്ടി വന്നത് . വടി കൊണ്ട് അതിക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികത്സതേടിയിരുന്നു . കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് വീട്ടിലെത്തിയ ഉബൈദ് മരവടി കൊണ്ട് ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചത് . ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. നിലവിൽ ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ താമസക്കരിയും മലപ്പുറം സ്വദശിനിയുമായ യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവ് ഉബൈദ് അബ്ദുല്ലക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തത്.