കര്‍ഷക സഭയും ഞാറ്റുവേല ചന്തയുമായി മുളിയാര്‍ കൃഷിഭവന്
മുളിയാര്‍ :മുളിയാര്‍ കൃഷിഭവന്റെയും മുളിയാര്‍ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കാര്‍ഷിക സഭയും ഞാറ്റുവേല ചന്തയും ഒരുക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ ജനാര്ദ്ദനന് അദ്ധ്യക്ഷത വഹിച്ചു. മുഖ്യാഥിതി ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്എച്ച്എം വേണുഗോപാല്‍ നടീല്‍ വസ്തുക്കളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായാണ് ചന്ത തുടങ്ങിയത്. കൃഷിയോഫീസ് വളപ്പിലാണ് ചന്തയുടെ പ്രവര്‍ത്തനം നടന്നത്. പഞ്ചായത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച വിവിധയിനം നടീല്‍ വസ്തുക്കള്‍, നാടന്‍ നെയ്യ്, തേന്‍, പലതരം അച്ചാറുകള്‍, കൂവപ്പൊടി, കപ്പ, കിഴങ്ങ്ചക്ക എന്നിവയുടെ പപ്പടം, കരകവുങ്ങ്, നാടന്‍ കവുങ്ങിനം, കുട്ട്യാനം തെങ്ങിന് തൈ, മുളക്, വഴുതിന, തക്കാളി എന്നിവ വില്ലനക്ക് എത്തി.
കാറഡുക്ക ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ബി.കെ നാരായണന്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കുഞ്ഞമ്പു നമ്പ്യാര്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയമാന് ഇ മോഹനന്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അനീസ മന്‍സൂര്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റൈസ റാഷീദ്, ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ അബ്ബാസ് കൊളച്ചെപ്പ്, എ അനന്യ, നാരായണി കുട്ടി, എ ശ്യാമള, പിഎ നബീസ, രമേശന് മുതലപ്പാറ, വി സത്യവതി എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് എം സുകുമാരന്‍ വിള ഇന്‍ഷൂറന്‍സ് വാരാചരണത്തെ പറ്റി സംസാരിച്ചു. കൃഷി ഓഫീസര്‍ പി രാമകൃഷ്ണന് സ്വാഗതവും കൃഷി അസിസ്റ്റന്റ് എം പുരുഷോത്തമന് നന്ദിയും പറഞ്ഞു.