അജാനൂര്‍:ജ്യേഷ്ഠാനുജന്മാര് തമ്മിലുള്ളസ്വത്ത് തര്‍ക്കം പരിഹരിക്കപ്പെടാതെ സങ്കീര്‍ണ്ണ നിലയില്‍.അതിഞ്ഞാലില്‍ താമസിക്കുന്ന പടന്നക്കാട് റമ്ഹമാനിയ്യ മരമില്ലുടമ ദാവൂദും സഹോദരന്മാരായ മുഹമ്മദലി,ഇബ്രാഹീം എന്നിവരും തമ്മിലുള്ള കുടുംബസ്വത്ത് തര്‍ക്കം അക്രമത്തിലേക്ക് കടന്നതോടെ ഹൊസ്ദുര്‍ഗ്ഗ് പോലീസ് 2 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ദാവൂദിന്റെ ഭാര്യ ഫൗസിയയെ 32,വഴിയില്‍ തടഞ്ഞു നിര്‍ത്തി ദേഹോപദ്രവമേല്‍പ്പിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തുവെന്ന ഫൗസിയയുടെ പരാതിയില്‍ ദാവൂദിന്റെ സഹോദരന് ഇബ്രാഹിമിനെ ഒന്നാം പ്രതിച്ചേര്‍ത്ത് ഹൊസ്ദുര്‍ഗ്ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 448,506,323,354 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.ഐ.പി.സി 354 ചുമത്തിയതിനാല്‍ കീഴ്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കില്ല. ദാവൂദിന്റെ മറ്റൊരു സഹോദരന് അതിഞ്ഞാലിലെ മുഹമ്മദലിയുടെ ഭാര്യ ഷഹാനയെ 24, വഴിയില്‍ തടഞ്ഞ് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണമുഴക്കുകയും ചെയ്തുവെന്ന മറ്റൊരു കേസ്സും ഹൊസ്ദുര്‍ഗ്ഗ് പോലീസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ഒന്നാം പ്രതി ദാവൂദും, രണ്ടാം പ്രതി ദാവൂദിന്റെ ഭാര്യ ഫൗസിയയുമാണ്. സ്വത്ത് ഭാഗം വെക്കുന്നത് തര്‍ക്കം ഉടലെടുത്തപ്പോള്‍ ദാവൂദും ഭാര്യയും കുട്ടികളും താമസ്സിക്കുന്ന വീടിന് മുന്നില്‍ സഹോദരന്മാരുടെ നേതൃത്വത്തില്‍ ഒരാള്‍ ആഴത്തിലും 5 മീറ്റര്‍ നീളത്തിലും പാതിരാത്രി വലിയ കിടങ്ങ് കുഴിച്ചുവെക്കുകയും ദാവുദിന്റെ വീട്ടുവരാന്തയില്‍ നിര്‍ത്തിയിട്ടിരുന്ന ബെന്‍സുകാര്‍ പുറത്തെടുക്കാന്‍ കഴിയാത്ത നിലയിലുമാണ്. കുടുംബസ്വത്ത് തര്‍ക്കം പരിഹരിക്കാന്‍ സിപിഎം മാണിക്കോത്ത് ബ്രാഞ്ച് കമ്മിറ്റി ഒരുവട്ടം ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരമായില്ല. .അതിഞ്ഞാല്‍ മുസ്ലീം ജമാഅത്ത് ഭാരവാഹികളും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും ദിവൂദ് വന്നിലെന്നും ഇബ്രാഹീം പറഞ്ഞു.മാണിക്കോത്തെ ആദ്യ കാല ഭൂവുടമ കുഞ്ഞാമാപ്ലയുടെ മകളുടെ മക്കളാണ് ദാവൂദും സഹോദരന്മാരായ മുഹമ്മദലി,ഇബ്രാഹീം മറ്റു രണ്ടുപേരും.അന്തരിച്ച പ്രവാസി അജാനൂര്‍ മുട്ടുന്തലയിലെ കാന്റീന് ഹാജി എന്ന് വിളിക്കുന്ന അബ്ദുള്ള ഹാജിയാണ് ഇവരുടെ പിതാവ്.മരണം വരെ പടന്നക്കാട് റമ്ഹമാനിയ്യ മരമില്ല് നടത്തിയിരുന്നത് അബ്ദുള്ള ഹാജിയാണ്.