യുവതിയെ ബലാത്സംഗം ചെയ്തു, ഫോട്ടോ വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍
പേരാമ്പ്ര: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പേരാമ്പ്ര കൈപ്രം സ്വദേശി അറസ്റ്റില്‍. കാപ്പുമ്മല്‍ ദിലീപ് കുമാറിനെയാണ് (30) പേരാമ്പ്ര ഇന്‍സ്പെക്ടര്‍ എം. സജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ റിമാന്‍ഡ് ചെയ്തു.
വിവാഹിതയായ സ്ത്രീ സ്വന്തം വീട്ടില്‍ വന്നപ്പോഴാണ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതെന്നാണ് പരാതി. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. വിവരം പുറത്തുപറഞ്ഞാല്‍ യുവതിയുടെ ഫോട്ടോ വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.