മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ തെരുവ് നായ ,കാട്ടു പന്നി ശല്യം രൂക്ഷം: പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ ഉപരോധം. നൗഷാദ് ബളളീർ
മൊഗ്രാൽപുത്തൂർ : മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഏഴാം വാർഡിൽ തെരുവ് നായ, പന്നി ശല്യം രൂക്ഷം, ആസാദ് നഗർ ബ്ലാർകോട് പ്രദേശത്തെ ജനങ്ങളുടെ സ്വര്യ ജീവതത്തിന് ഇത് തടസമായി മാറിയിരിക്കുന്നു.ഇതിനെതിരെ നിരവധി തവണ എൻ വൈ എൽ പഞ്ചായത്തിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ചൈതന്യ സ്കൂൾ, ആസാദ് നഗർ അങ്കൺവാടി, ബ്ലാർകോട് അങ്കൺവാടി, ആസാദ് നഗർ മദ്രസ,ബ്ലാർകോട് മദ്രസയിലേക്കും പോകുന്ന വിദ്യർത്ഥികളുടെ ഇതുവഴിയുള്ള യാത്ര വളരെയേറെ അപകടകരമായി മാറിയിരിക്കുന്നു .
അത്യാഹിതത്തിനായി കാത്തിരിക്കാതെ പഞ്ചായത്ത് ബോർഡ് അടിയന്തിരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ഏഴാം വാർഡിലെ പൊതുജനങ്ങളെ നിരത്തിലിറക്കി പഞ്ചായത്ത് ഉപരോധിക്കുന്നതടക്കമുളള തീരുമാനം കൈക്കൊളളുമെന്ന് എൻ വൈ എൽ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി നൗഷാദ് ബളളീർ പ്രസ്ഥാവനയിലൂടെ മുന്നറിയിപ്പ് നൽകി