തൃപ്പൂണിത്തുറയില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
കൊച്ചി: തൃപ്പൂണിത്തുറ എസ്.എന്‍. ജംഗ്ഷനില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി അശ്വിന് (21) ഉദയംപേരൂര്‍ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന അജിത് (21) ഗുരുതര പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ കയറ്റി എറണാകുളം ഭാഗത്തേക്കുപോയ ലോറിയും എരൂര്‍ റോഡില്‍ നിന്നും വന്ന മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന് രക്ഷിക്കാനായില്ല. അശ്വിന് എറണാകുളം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും വൈശാഖ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.