കാസര്‍കോട്: പുതുവത്സര ദിനത്തിന്റെ ഭാഗമായി രാത്രി എട്ടു മണി മുതല്‍ രാവിലെ 6 മണി വരെ പ്രതിഷേധ പരിപാടികള്‍ പാടില്ലെന്ന് കാണിച്ച് ക്ലബുകള്‍ക്കും സംഘടനകള്‍ക്കും പോലീസിന്റെ നോട്ടീസ്. കാസര്‍കോട് ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരമാണ് സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൈക്ക് അനൗണ്‍സ്മെന്റോ മറ്റോ പാടില്ലെന്നും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ജില്ലയിലുടനീളം ഒരുക്കിയിട്ടുള്ളത്. പുതുവത്സരദിനത്തിലും ആഘോഷങ്ങള്‍ അതിരുവിടരുതെന്ന് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ലബുകളും സന്നദ്ധ സംഘടനകളും വിപുലമായ ആഘോഷ പരിപാടികളാണ് പുതുവത്സരത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഒപ്പരം പരിപാടിയും ഇന്ന് വൈകിട്ട് ആറു മണി മുതല്‍ ആരംഭിക്കും