കെ എസ് ആർ ടി സി ബസിൽ ലൈംഗികാതിക്രമത്തിന് ശ്രമം; യുവാവിനെ ‘കൈകാര്യം’ ചെയ്ത് പൊലീസിൽ ഏൽപിച്ച് വിദ്യാർത്ഥിനി
കൊച്ചി: ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ പൊലീസിൽ ഏൽപിച്ച് വിദ്യാർത്ഥിനി. നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയാണ് തന്നെ ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപിച്ചത്.
നെടുങ്കണ്ടം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കോളേജിലേക്ക് പോകാനായിട്ടാണ് പെൺകുട്ടി ബസിൽ കയറിയത്. ഇതിനിടയിൽ സീറ്റിലിരുന്ന് ഉറങ്ങിപ്പോയി.
ഈ സമയത്ത് അടിമാലി ചാറ്റുപാറയിൽ നിന്നും ബസിൽ കയറിയ അരുൺ എന്ന യുവാവ് പെൺകുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടി തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിലേക്ക് മെസേജ് അയച്ചു. കൈകാര്യം ചെയ്ത ശേഷമാണ് അരുണിനെ പൊലീസിൽ ഏൽപിച്ചത്. വിദ്യാർത്ഥിക്ക് പരാതി ഇല്ലാത്തതിനാൽ ഇയാളെ താക്കീത് ചെയ്ത ശേഷം വിട്ടയച്ചു