വാഹനത്തിന്റെ ഡാഷ് ബോര്‍ഡിനുള്ളിലും സീറ്റിനുള്ളിലും നോട്ടുകെട്ടുകള്‍; രണ്ടുപേര്‍ പിടിയില്‍
മലപ്പുറം: വളാഞ്ചേരിയില്‍ പോലീസിന്റെ വന്‍ കുഴല്‍പ്പണ വേട്ട. മിനി പിക്കപ്പ് വാനില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 71.5 ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കൊപ്പം സ്വദേശികളായ ഷംസുദ്ദീന്(42) അബ്ദുള്‍ ജബ്ബാര്‍(36) എന്നിവരെ അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ വളാഞ്ചേരി ജങ്ഷനില്‍ നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. വാഹനത്തിന്റെ ഡാഷ് ബോര്‍ഡിനുള്ളിലും സീറ്റിനുള്ളിലുമായാണ് നോട്ടുകെട്ടുകള്‍ ഒളിപ്പിച്ചിരുന്നത്. പണം കടത്തിയ വാഹനവും വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.