ആറാട്ടുകടവ് അഭിമന്യു വായനശാല- ഗ്രന്ഥാലയം എസ്എസ്എൽസി , പ്ലസ് ടൂ പരീക്ഷകളിൽ വിജയികളെ അനുമോദിച്ചു .
പാലക്കുന്ന് : ആറാട്ടുകടവ് അഭിമന്യു വായനശാല- ഗ്രന്ഥാലയം എസ്എസ്എൽസി , പ്ലസ് ടൂ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും പ്ലസ് 2 പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച അഭിന ശശീന്ദ്രനെയും അനുമോദിച്ചു.തുടർന്ന് യു.പി, എൽ.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പ്രശ്നോത്തരി മത്സരവും ഉണ്ടായിരുന്നു. പി. കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ടി. ശ്രീധരൻ അധ്യക്ഷനായി.ടി. കെ. ശശി, ശശിധരൻ കട്ടയിൽ, സി.കെ അശോകൻ, കെ. കമലക്ഷൻ, ടി.വി. നാരായണൻ,മുരളി പണിക്കർ, വിനോദ് മേൽപ്പുറം എന്നിവർ സംസാരിച്ചു .