ആ സ്ക്രീൻ ഷോട്ട് വ്യാജം, മന:പൂർവം ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് ; താൻ ആരെയും ചീത്ത വിളിച്ചിട്ടില്ലെന്ന് ഒമർ ലുലു
നടൻ സൗബിൻ ഷാഹിറിനെ ചീത്ത വിളിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് വ്യാജമെന്ന് സംവിധായകൻ ഒമർ ലുലു. താൻ ആരെയും ചീത്ത വിളിച്ചിട്ടില്ല. ഇത്തരത്തിലുള്ള ഒരു പോസ്റ്റിന്റെ കാര്യം അറിയുന്നത് പോലും തന്റെ സുഹൃത്തുക്കൾ സ്ക്രീൻഷോട്ട് അയച്ചപ്പോഴാണെന്നും അദ്ദേഹം പ്രതികരിച്ചു.
തന്റെ ഫേസ്ബുക്ക് പേജ് നാലുപേരാണ് മാനേജ് ചെയ്യുന്നത്. അവരാരെങ്കിലും സിനിമാ താരം സൗബിനെപ്പറ്റി ഇത്തരമൊരു പോസ്റ്റ് ഇട്ടിട്ടുണ്ടോയെന്ന് അറിയില്ല. തന്റെ പേജിൽ അത്തരമൊരു പോസ്റ്റ് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.സൗബിനെ ചീത്ത വിളിക്കുന്ന തരത്തിലുള്ള സ്ക്രീൻ ഷോട്ട് ആരോ മന:പൂർവം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണെന്നാണ് ഒമർ ലുലുവിന്റെ ആരോപണം. അതേസമയം, ബാബു ആന്റണി നായകനാകുന്ന പവർ സ്റ്റാർ ആണ് ഒമർ ലുലുവിന്റെ പുതിയ ചിത്രം.