വയനാട്ടിൽ എംബിബിഎസ് വിദ്യാര്‍ഥിനിയെ ഇരുമ്പ് ദണ്ഡിനടിച്ചു, മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍
കല്‍പ്പറ്റ : വയനാട്ടിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആക്രമണം. സംഭവത്തിൽ മലപ്പുറം വണ്ടൂർ സ്വദേശി കമറുദ്ദീനെ പോലീസ് പിടികൂടി. പരിക്കേറ്റ യുവതി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിയമപരമായി പിരിഞ്ഞു കഴിയുകയായിരുന്നു ഇരുവരും. കോടതി നിർദേശപ്രകാരം ആഴ്ചയിൽ ഒരു ദിവസം കുട്ടിയെ കാണാൻ പ്രതിക്ക് അനുമതി ഉണ്ടായിരുന്നു.
കുട്ടിയെ വിദേശത്തെ ബന്ധുക്കളുടെ അടുത്തേക്ക് അയക്കാൻ യുവതി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണം. വാടകവീട്ടിൽ താമസിക്കുന്ന യുവതിയെ വീടിന് സമീപം ഒളിച്ചു നിന്ന കമറുദ്ദീൻ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതി കമറുദ്ദീനെ റിമാൻഡ് ചെയ്തു.