നിറയെ യാത്രക്കാരുമായി ബസ് തോട്ടിലേക്ക് മറിഞ്ഞ് സ്കൂൾ കുട്ടികൾ ഉൾപ്പടെ 16 മരണം
ന്യഡൽഹി: ബസ് റോഡുവക്കിലെ താേട്ടിലേക്ക് മറിഞ്ഞ് സ്കൂൾകുട്ടികൾ അടക്കം പതിനാറ് പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹിമാചൽ പ്രദേശിൽ കുളുവിലെ സൈഞ്ച് താഴ്വരയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ബസിൽ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
റോഡുവക്കിലെ ആഴമേറിയ തോട്ടിലേക്ക് നിയന്ത്രണം വിട്ട ബസ് പതിക്കുകയായിരുന്നു. അപകടത്തിൽ ബസ് പൂർണമായും തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ രക്ഷാപ്രവർത്തകരും പൊലീസും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിന് കാരണം ഇപ്പോഴും വ്യക്തമല്ല. കൂടുതൽ അന്വേഷണം കഴിഞ്ഞാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്.