കാസർകോട് : പീഡന പരാതിയിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്തതിൻ്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പത്രസമ്മേളനം നടത്തിയ പി സി ജോർജിൻ്റെ ഭാര്യ ഉഷ ജോർജിനെതിരെ പരാതി നൽകി ഹൈദർ മധുർ. കാസർകോട് വിദ്യാനഗർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
പി.സി. ജോര്‍ജിനെതിരായ പീഡന പരാതി മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പിണറായി വിജയന് ഇതിനെല്ലാം അനുഭവിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ അപ്പൻ്റെ റിവോൾവർ കയ്യിലുണ്ടെന്നും ഞാൻ ഇപ്പോൾ തന്നെ എൻറെ വീട്ടിലേക്ക് പോവുകയും തോക്കെടുത്ത് മുഖ്യമന്ത്രിയെ വെടിവെച്ചു കൊല്ലുമെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു .ഇതാണ് പരാതിക്ക് കാരണമായി മാറിയത്. അതേസമയം പരാതി സംഭവവുമായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് സൂചന.
ഉഷ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൽ…
പി.സി. ജോര്‍ജിനെതിരായ പീഡന പരാതി മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉഷ ജോര്‍ജും പ്രതികരിച്ചു. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാന്‍ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പിണറായി വിജയന് ഇതിനെല്ലാം അനുഭവിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഇത് എവിടുത്തെ ന്യായമാണ്. പിണറായി വിജയനെ ഞാന്‍ പോയി കാണും. എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയിരിക്കുന്നത്. എല്ലാവരും വേദനിക്കുകയാണ്. എന്റെ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ അദ്ദേഹം അനുഭവിക്കും. ഒരു നിരപരാധിയെ പിടിച്ച് ജയിലിലിടാമോ?
പി.സി. തെറ്റ് ചെയ്യാത്തൊരു മനുഷ്യനാണ്. ഇത് പിണറായിയുടെ കളിയാണ്. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാന്‍ കഴിയില്ല.
ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ.
40 വര്‍ഷമായി പുള്ളിയോടൊപ്പം ജീവിക്കുന്നു. എന്നെ നുള്ളിയിട്ട് പോലും നോവിച്ചിട്ടില്ല. മോനെ മോളെ എന്നല്ലാതെ ആരെയും വിളിക്കില്ല. എല്ലാവരോടും സ്നേഹമാണ്. അദ്ദേഹം ശുദ്ധനായത് കൊണ്ട് പറ്റിയതാണ് ഇതെല്ലാം.
തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കില്‍ പി.സി. മാത്രമാണെന്നാണ് പരാതിക്കാരി രണ്ടാഴ്ച മുമ്പ് പറഞ്ഞത്. അദ്ദേഹം അപ്പന് തുല്യമാണെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞയാള്‍ ഇപ്പോള്‍ എങ്ങനെയാണ് മാറിയത്?
പരാതിക്കാരി ഒത്തിരി തവണ വീട്ടില്‍ വന്നിട്ടുണ്ട്. ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. അവരെ കൃത്യമായി ഉപയോഗിക്കുകയാണ്. ഇത് മനുഷ്യമനസാക്ഷിക്ക് നിരക്കുന്നതാണോ.
രണ്ട് മൂന്ന് ദിവസത്തിന് പിണറായിയുടെ പ്രശ്നങ്ങളൊന്നും പുറത്തുവരരുത്. അതിനാണ് ഇതെല്ലാം. ഏത് പൊട്ടനും ഇത് മനസിലാക്കാമല്ലോ. നാളെ ഒരു ഞായറാഴ്ചയാണ്. പുള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയാല്‍ പിന്നെ ആ വാര്‍ത്ത ആയല്ലോ.’- ഉഷ ജോര്‍ജ് പ്രതികരിച്ചു