കാസര്‍കോട്: ചികിത്സ തേടിയെത്തിയയാള്‍ ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു. ഊജംപദവ് ഉര്മിയിലെ അബ്ദുര്‍ റഹ്മാൻ – ഖദീജ ദമ്പതികളുടെ മകന് പി കെ നാസര്‍ ഹുസൈന് (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നെഞ്ചുവേദനയെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു നാസര്‍. ഡോക്ടറെ കണ്ട് പുറത്തിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ശുശ്രൂഷ നല്‍കിയെങ്കിലും മരണപ്പെട്ടിരുന്നു.
ഭാര്യ: റംല. മക്കള്‍: റുഖ്സാന, ആനിദ ബാനു, ജുമൈല, സമാന്. മരുമക്കള്‍: മഹ് മൂദ്, സിദ്ദീഖ്, അബ്ദുല്ല. സഹോദരങ്ങള്‍: അസ്ലം, സത്താര്‍, ഖാലിദ്, അഷ്റഫ്, ഹനീഫ.