കണ്ണൂർ കോടതി വളപ്പിൽ സ്ഫോടനം: ഡോഗ് സ്ക്വാഡ് പരിശോധന നടത്തി
കണ്ണൂർ: കണ്ണൂരിലെ ജില്ലാ കോടതി വളപ്പിൽ സ്ഫോടനം. രാവിലെ 11.30-ഓടെയാണ് കോടതി വളപ്പിൽ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. കോടതിയിലെ ശുചീകരണ തൊഴിലാളികൾ പരിസരം വൃത്തിയാക്കി മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോൾ ആണ് സ്ഫോടനശബ്ദമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
സ്ഫോടനത്തെ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ സ്ഫോടക വസ്കുതക്കളുടെ സാന്നിധ്യമൊന്നും കണ്ടെത്താനായിട്ടില്ല. ബോംബ് സ്ഫോടനമല്ല നടന്നതെന്നാണ് നിലവിലെ ധാരണയെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഉപയോഗ ശൂന്യമായ ട്യൂബ് ലൈറ്റുകളോ മറ്റോ ചൂട് കൂടി പൊട്ടത്തെറിച്ചതായിരാക്കമെന്നും സംശയമുണ്ട്.
ജില്ല കോടതി വളപ്പിൽ ആറ് കോടതികളാണ് പ്രവർത്തിക്കുന്നത്. രാവിലെ തിരക്കേറിയ സമയത്ത് സ്ഫോടന ശബ്ദമുണ്ടായത് താത്കാലികമായി ആശങ്ക പടർത്തി.