മെഡിസെപ് പദ്ധതി ഉദ്ഘാടനം തത്സമയം കണ്ട് കളക്ടറേറ്റ് ജീവനക്കാർ
കാസർകോട് : സംസ്ഥാനസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിനു തുടക്കം. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനായി. കളക്ടറേറ്റ് ജീവനക്കാർക്കായി കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ഉദ്ഘാടന ചടങ്ങുകൾ തൽസമയം ചെയ്തു. നിരവധി കളക്ടറേറ്റ് ജീവനക്കാർ പരിപാടി തത്സമയം വീക്ഷിച്ചു.
സർക്കാർ ജീവനക്കാർ, പെൻഷൻകാർ, കുടുംബപെൻഷൻ വാങ്ങുന്നവർ, ഇവരുടെയെല്ലാം കുടുംബാംഗങ്ങൾ, സർക്കാരിൽ നിന്നും തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ഗ്രാന്റ് ലഭിക്കുന്ന സർവകലാശാലകളിലെ ജീവനക്കാരും പെൻഷൻകാരും മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ധനകാര്യ കമ്മിറ്റികളുടെ ചെയർമാൻ, പേഴ്സണൽ സ്റ്റാഫ്, പെൻഷൻ വാങ്ങുന്നവർ, കുടുംബപെൻഷൻ വാങ്ങുന്നവർ എന്നിവർക്കാണ് മെഡി സെപ് പരിരക്ഷ ലഭിക്കുന്നത്.പ്രതിമാസ പ്രീമിയം തുക 500 രൂപയാണ്.
വർഷത്തിൽ മൂന്ന് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പിലൂടെ ലഭിക്കുക.