ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകവെ പതിമൂന്നുകാരിയെ അപമാനിച്ചു; യുവാവിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം : വിഴിഞ്ഞത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാറിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന 13 വയസുള്ള പെൺകുട്ടിയ്ക്കു നേരെയാണ് പട്ടാപ്പകൽ അതിക്രമം നടന്നത്.
തിരുപുറത്തൂർ പ്ലാന്തോട്ടം പരുത്തിവിള എസ്.എസ് കോട്ടേജിൽ തത്ത എന്നുവിളിക്കുന്ന അനുക്കുമാർ ( 35) ആണ് പെണ്‍കുട്ടിയെ അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായത്. പൂവാർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു. പൂവാർ പൊലീസ് ഇൻസ്പെക്ടർ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽസബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ ,സിപിഒ മാരായ അരുൺ,വിഷ്ണു, കരോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്