മൂന്ന് മക്കളെ ഉപേക്ഷിച്ച് അദീന മൂന്നാംവട്ടവും എബിനുമായി ഒളിച്ചോടി, ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു
ആലുവ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്ന രണ്ട് പേർക്കെതിരെ ബാലനീതി നിയമപ്രകാരം ആലുവ പൊലീസ് കേസെടുത്തു. ആലുവ കുന്നത്തേരി സ്വദേശിനി അദീന (34), തൊടുപുഴ കാഞ്ഞാർ സ്വദേശി എബിൻബാബു (35) എന്നിവർക്കെതിരെയാണ് കേസ്.കഴിഞ്ഞ 20നാണ് അദീനയെ കാണ്മാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതിപ്പെട്ടത്. അന്വേഷണത്തിൽ എബിൻബാബുവിനൊപ്പം പോയതായി കണ്ടെത്തി. മൂന്നാംവട്ടമാണ് ഇരുവരും കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നതെന്നും വ്യക്തമായി. അദീനയ്ക്ക് മൂന്നു മക്കളും വർക്ക്ഷോപ്പ് തൊഴിലാളിയായ എബിന് രണ്ട് കുട്ടികളുമാണുള്ളത്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, ജോയ് മാത്യു, എസ്.സി.പി.ഒ ഷൈജ ജോർജ് തുടങ്ങിയവരുണ്ടായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു.