15 കാരിയായ പെണ്‍കുട്ടിയെ സ്കൂട്ടറില്‍ പിന്തുടര്ന്നു, അശ്ലീലരീതിയില്‍ പെരുമാറി; 62-കാരന് പിടിയില്‍
എടപ്പാള്‍: പതിനഞ്ചുകാരിയോട് അപമര്യാദയായി പെരുമാറിയ അറുപത്തിരണ്ടുകാരനെ പോലീസ് പിടികൂടി. കടവല്ലൂര്‍ കിഴക്കേപ്പാട്ട് ശേഖരനാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം ചങ്ങരംകുളം ടൗണില്‍ ചിറവല്ലൂര്‍ റോഡില്‍വെച്ച് പെണ്‍കുട്ടിയെ സ്കൂട്ടറില്‍ പിന്തുടര്ന്ന് അതില്‍ കയറാന്‍ പ്രേരിപ്പിക്കുകയും അശ്ലീലമായ രീതിയില്‍ പെരുമാറുകയുമായിരുന്നുവെന്നാണ് പരാതി. ഭയന്നോടിയ പെണ്‍കുട്ടി ചങ്ങരംകുളം പോലീസിന് നല്കിയ പരാതിയില്‍ പ്രദേശത്തെ സി.സി.ടി.വി. ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.