തിരുവനന്തപുരം:മലയാളികൾക്ക് ജനുവരി ഒന്നുമുതൽ കേരളം കൂടാതെ രാജ്യത്തെ 11 സംസ്ഥാനത്തുനിന്ന് റേഷൻ വാങ്ങാം. ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതിപ്രകാരമുള്ള നടപടിയിൽ സമാനരീതിയിൽ മറ്റു സംസ്ഥാനക്കാർക്ക് കേരളത്തിൽനിന്നും റേഷൻ വാങ്ങാം. കർണാടകയിൽ നിന്ന് മാത്രം കേരളത്തിന് റേഷൻ വാങ്ങാനുള്ള സൗകര്യം ഒരുക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് പത്തുസംസ്ഥാനങ്ങളുടെ ക്ലസ്റ്ററുകൾകൂടി ബന്ധിപ്പിച്ചു. 2020-ഓടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും റേഷൻ കാർഡ് വിവരങ്ങൾ ഒറ്റ സെർവറിലേക്ക് മാറ്റും. അതോടെ രാജ്യത്ത് എവിടെനിന്നും റേഷൻ വാങ്ങാനാകും.
കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാണ, രാജസ്ഥാൻ, ജാർഖണ്ഡ്, ത്രിപുര.ആനുകൂല്യം മുൻഗണനാ വിഭാഗത്തിനും (ചുവപ്പ് കാർഡ്), എ.എ.വൈ. (മഞ്ഞക്കാർഡ്) വിഭാഗത്തിനും മാത്രം. മുൻഗണനേതര വിഭാഗം (വെള്ളക്കാർഡ്), മുൻഗണനേതര സബ്സിഡി വിഭാഗം (നീലക്കാർഡ്) എന്നിവർക്ക് കേരളത്തിലെ റേഷൻ കടകളിൽനിന്ന് മാത്രമേ സാധനങ്ങൾ ലഭിക്കൂ.
കേരളത്തിലെ 37.29 ലക്ഷം കാർഡുടമകൾ ഗുണഭോക്താക്കൾ; ആധാർ ബന്ധിപ്പിക്കാത്തവർക്ക് കിട്ടില്ല.റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. പൂർണമായും ആധാർ അധിഷ്ഠിതമായി വിരലടയാളം സ്വീകരിച്ചായിരിക്കും റേഷൻ നൽകുക. വിലയിലെ ആശയക്കുഴപ്പം ഒഴിവാകും.ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് അരിക്ക് മൂന്നുരൂപയും ഗോതമ്പിന് രണ്ടുരൂപയും പയറുവർഗങ്ങൾക്ക് ഒരുരൂപയുമാണ് നിരക്ക്. ചില സംസ്ഥാനങ്ങൾ സ്വന്തംനിലയ്ക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഇത്തരം സംസ്ഥാനങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് റേഷൻ വാങ്ങാനെത്തുന്നവർക്ക് സൗജന്യ നിരക്കിലോ കേന്ദ്രം നിശ്ചയിച്ച നിരക്കിലോ സാധനങ്ങൾ നൽകാം.മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്ക് പോയവർക്കും,മറ്റ് സംസ്ഥാനങ്ങളിലേക്ക് താമസംമാറിയവർക്കും,
രണ്ടുസംസ്ഥാനങ്ങളുടെ അതിർത്തിപങ്കിടുന്നവർ (സ്വന്തം സംസ്ഥാനത്തെ റേഷൻ കടയിൽ സാധനങ്ങൾ ഇല്ലെങ്കിൽ തൊട്ടടുത്ത സംസ്ഥാനത്തെ കടയിൽനിന്ന് വാങ്ങാം).
കേന്ദ്രം പാസ്സാക്കിയ പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തിയതിന് കേരളത്തിന്റെ റേഷൻ അരി മുടക്കുമെന്ന് ചില ബി.ജെ.പി.നേതാക്കൾ ഭീഷണി പുറപ്പെടുവിച്ചിരുന്നു.ഇത് വകവെക്കാതെയാണ് റേഷൻ സമ്പ്രദായത്തിലെ പുതുസംരഭത്തിന് കേന്ദ്രം കേരളത്തെ തിരഞ്ഞെടുത്തത്.ഇന്ത്യയിൽ റേഷൻ പൊതുവിതരണ പദ്ധതി മികച്ച നിലയിൽ പതിറ്റാണ്ടുകളായി തുടരുന്നത് കേരളത്തി മാത്രമാണ്.ഈ റേഷൻ അരിയുടെ പേരിൽ കേരളം ഇതിനകം വലിയ കോലാഹലങ്ങൾക്ക് സാക്ഷ്യം വഹിച്ചതും ചരിത്രമാണ്.