സഹപാഠിയുടെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു വിദ്യാര്‍ഥിനി
തലശ്ശേരി: കത്തിയും മുളകുപൊടിയുമായി സ്കൂളിലെത്തിയ വിദ്യാര്‍ഥിനി സഹപാഠിയുടെ കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു. തലശ്ശേരി ബി.ഇ.എം.പി.
ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആണ് സഹപാഠിയെ ആക്രമിച്ചത്. ഫിസിക്സ് പരീക്ഷയ്ക്കിടയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്കി.
പിന്നിലെ ഇരിപ്പിടത്തിലിരുന്ന വിദ്യാര്‍ഥിനി എഴുന്നേറ്റുവന്ന് മുടിക്ക് കുത്തിപ്പിടിച്ച് പരീക്ഷയെഴുതുകയായിരുന്ന വിദ്യാര്‍ഥിനിയെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും കൈക്കും പരിക്കേറ്റു. തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൗഹൃദങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണയാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.