പള്ളിവികാരി അശ്ലീല വീഡിയോ അയച്ചത് സ്ത്രീകളുടെ ആദ്ധ്യാത്മിക വാട്സാപ്പ് ഗ്രൂപ്പിലേയ്ക്ക്; ഷെയർ ചെയ്തപ്പോൾ ഗ്രൂപ്പ് മാറിപ്പോയതാണെന്ന് വിശദീകരണം
കണ്ണൂർ: സ്ത്രീകളുടെ ആദ്ധ്യാത്മിക വാട്സാപ്പ് ഗ്രൂപ്പിലേയ്ക്ക് അശ്ലീല വീഡിയോ അയച്ച പള്ളിവികാരിക്കെതിരെ പരാതി. കണ്ണൂർ അടയ്ക്കാത്തോട് സെന്റ് ജോസഫ് കാത്തോലിക്ക് പള്ളി വികാരി സെബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയർന്നത്. സ്ത്രീകളുടെ ഗ്രൂപ്പായ ‘മാതൃവേദി’യിലേയ്ക്കാണ് ഇയാൾ വീഡിയോ അയച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അശ്ലീല വീഡിയോ ഗ്രൂപ്പിൽ വന്നതോടെ സ്ത്രീകൾ മാനന്തവാടി രൂപതാ ആസ്ഥാനത്ത് പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് സെബാസ്റ്റ്യൻ കീഴേത്തിനെ രൂപതാ ആസ്ഥാനത്തേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. തനിക്ക് പറ്റിയ കൈപ്പിഴയാണെന്നും ഷെയർ ചെയ്തപ്പോൾ ഗ്രൂപ്പ് മാറിപ്പോയെന്നുമാണ് വൈദികൻ നൽകിയ വിശദീകരണം. വികാരിക്കെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.