ചട്ടഞ്ചാൽ എം ഐ സി കോളജിലെ വിദ്യാർഥി മരിച്ച നിലയിൽ കണ്ടെത്തി
എടനീർ: വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മീത്തൽ എടനീരിലെ മനോജ് കുമാർ – ദീപ ദമ്പതികളുടെ മകൻ ജിഷ്ണു കുമാർ (20) ആണ് മരിച്ചത്.
വാടക ക്വാർടേഴ്സിനകത്ത് ബുധനാഴ്ചയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർടത്തിനായി മാറ്റി.
ചട്ടഞ്ചാൽ എം ഐ സി കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.