ഒരു സ്കൂട്ടറില്‍ അഞ്ച് പേര്: വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ, രണ്ട് ദിവസം സാമൂഹ്യസേവനം
തൊടുപുഴ: ഒരു സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ അഞ്ചു വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ. രണ്ടു ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹ്യ സേവനം നടത്തണമെന്നാണ് ഇവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇടുക്കി ആർ ടി ഒ ആർ രമണൻ ആണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്.
ഇടുക്കി രാജമുടി മാർ സ്ലീവ കോളജിലെ രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥികളാണ് ഇവര്‍. ജോയൽ വി ജോമോൻ , ആൽബിൻ ഷാജി, അഖിൽ ബാബു , എജിൽ ജോസഫ് ,ആൽബിൻ ആൻറണി എന്നിവർക്കാണ് ശിക്ഷ. വാഹനം ഓടിച്ച ജോയൽ വി ജോമോന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.