ഈ വെെറ്റമിന്റെ കുറവ് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും
വെെറ്റമിൻ കെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. രക്തം കട്ടപിടിക്കുന്നതിനും മുറിവുകൾ ഉണങ്ങുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ ഒരു പ്രധാന പോഷകമാണ് വെെറ്റമിൻ കെ.
അടുത്ത കാലത്തായി ഹൃദയസംബന്ധമായ അസുഖങ്ങൾ വളരെ സാധാരണമാണ്. ആഗോളതലത്തിൽ മരണത്തിന്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നു.ഗ്ലോബൽ ഹെൽത്ത് ബോഡി കണക്കുകൾ സൂചിപ്പിക്കുന്നത് 2019 ൽ 17.9 ദശലക്ഷം ആളുകൾ CVD ബാധിച്ച് മരിച്ചതായി ചൂണ്ടിക്കാട്ടുന്നു. ഇത് ആഗോള മരണങ്ങളിൽ 32% പ്രതിനിധീകരിക്കുന്നു. ഈ മരണങ്ങളിൽ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ്.