കണ്ണൂര്‍ കൂട്ടുപുഴയില്‍ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പാവന്നൂര്‍കടവ് സ്വദേശി പുതിയപുരയില്‍ മുഹമ്മദ് കുഞ്ഞി(28) കമ്പില്‍ സ്വദേശികളായ ശാമില്‍(23) ഹാനി അക്താഷ്(28) എന്നിവരെയാണ് ഇരിട്ടി സി.ഐ. കെ.ജെ.ബിനോയും റൂറല്‍ എസ്.പി.യുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കൂട്ടുപുഴയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍നിന്ന് ഏഴ് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.