നീലേശ്വരം: ആര്‍എസ്എസ് റൂട്ട് മാർച്ചിനെ തുടര്‍ന്ന് നീലേശ്വരത്ത് ഉടലെടുത്ത സംഘര്‍ഷത്തിന് അയവില്ല. സിപിഎംബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് നശിപ്പിച്ചു. തൈക്കടപ്പുറം നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയും കടിഞ്ഞിമൂല അഗ്രി. സൊസൈറ്റി ജീവനക്കാരനുമായ പാലിച്ചോനിലെ സുനില്‍ അമ്പാടിയുടെ ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. രാത്രി തൈക്കടപ്പുറം അഴിത്തല ആലിങ്കല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ നടന്ന ഗാനമേളക്കെത്തിയപ്പോഴാണ് സുനിലിന്റെ സ്കൂട്ടറിന്റെ സീറ്റുകള്‍ കുത്തികീറുകയും മറ്റ് ഭാഗങ്ങളില്‍ കേടുപാട് വരുത്തുകയും രണ്ട് ടയറുകളും കുത്തികീറി കാറ്റ് അഴിച്ചു വിട്ടിരുന്നു.. ബൈക്കിന്റെ കണ്ണാടികളും തകർത്തു.
വെള്ളിയാഴ്ച നീലേശ്വരത്ത് ആര്‍എസ്എസിന്റെ പഥസഞ്ചലനം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു .തുടര്‍ന്നുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറി പി.പി മുഹമ്മദ് റാഫിയുടെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്തു.