കാസർകോട്: കാണാതായ മധ്യവയസ്കനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മങ്കോട് ഇസ്സത്ത് നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന സെയ്ദ് അഫ്സാറിനെ (43) യാണ് ഞായറാഴ്ച ഉച്ചയോടെ ഉളിയത്തടുക്ക സ്കൂളിന് സമീപത്തെ റോഡരികിലെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയെ തുടര്‍ന്ന് ഇടക്കിടെ വീടുവിട്ട് പോകാറുള്ള അഫ്സാറിനെ അഞ്ചുദിവസം മുമ്പാണ് കാണാതായത്. തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കര്‍ണാടക ഷിമോഗ സ്വദേശി സെയ്ദ് ബഷ- നൈമുന്നിസ ദമ്പതികളുടെ മകനാണ്. ഭാര്യ: തിരൂര്‍ സ്വദേശിനി റംല. മക്കള്‍: അല്‍മാസ്, ആഷിഖ, ആയിഷ (വിദ്യാര്‍ത്ഥികള്‍).