കാഞ്ഞങ്ങാട്: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്ക ളെ കോടതി റിമാന്റ് ചെയ്തു. ബേക്കൽ പള്ളിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവർ ഷെഫീ ക്ക്, പള്ളിക്കര സിഎച്ച് നഗറിൽ താമസിക്കുന്ന പടന്നക്കാട് അനന്തംപള്ളയിലെ ജാസ്മിന്റെ മകൾ സൈനബ എന്നിവ രെയാണ് ഹോസ്ദുർഗ് കോടതി റിമാന്റ് ചെയ്തത്.
കഴിഞ്ഞ മാസം 31 നാണ് ഇരുവരും ഒളിച്ചോടിയത്. സൈനബയ്ക്ക് മൂന്നും ഷെഫീക്കിന് രണ്ടും കുട്ടികളുണ്ട്. ഷെഫീക്ക് ഭാര്യയേ യും കുട്ടികളേയും ഉപേക്ഷിച്ചും, സൈനബ ഗൾഫിലുള്ള ഭർത്താവിനേയും മൂന്ന് കുട്ടികളേയും ഉപേക്ഷിച്ചാണ് നാടു വിട്ടത്. സൈനബയുടെ ഭർതൃസഹോദരന്റെ പരാതിയിലും ഷഫീക്കിന്റെ പിതാവിന്റെ പരാതിയിലും ബേക്കൽ പോലീ സ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിൽ എറണാകുളത്ത് വെച്ച് ബേക്കൽ എസ്ഐ സി.രാമചന്ദ്രനും സം ഘവുമാണ് ഇരുവരേയും അറസ്റ്റുചെയ്തത്. ഒളിച്ചോടിയതി നുശേഷം പടന്നക്കാട് അനന്തംപള്ളയിലെ വീട്ടിലെത്തി സൈ നബ നാലുവയസുള്ള മകനെ എടുത്തുകൊണ്ടുപോയിരുന്നു. ഇതുസംബന്ധിച്ച് കൊച്ചുമകനെ കാണാനില്ലെന്ന സൈനബ യുടെ മാതാവ് ജാസ്മിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീ സും കേസെടുത്തിരുന്നു. സൈനബയേയും ഷഫീക്കിനേയും പോലീസ് അറസ്റ്റുചെയ്യുമ്പോൾ കൂടെ നാലുവയസുള്ള കു ഞ്ഞും കൂടെയുണ്ടായിരുന്നു. സൈനബയേയും ഷഫീക്കിനേ യും റിമാന്റ് ചെയ്തപ്പോൾ കുഞ്ഞിനെ കോടതി സൈനബ യുടെ ഭർതൃസഹോദരന്റെ സംരക്ഷണയിൽ ഏൽപ്പിച്ചു