പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തിലെ രണ്ടു പേർ കസ്റ്റഡിയിൽ , കൊലപാതകത്തിന് കാരണം 40 ലക്ഷം രൂപയുടെ അനധികൃത വിദേശവിനിമയ കറൻസി .കണ്ണൂരിൽ നിന്നും കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എത്തിയതോടെ ഡോളർ കടത്തുകാർ മുങ്ങി
കുമ്പള: സീതാംഗോളി മുഗുവിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തിലെ രണ്ടു പേർ കസ്റ്റഡിയിലെന്ന് സൂചന .കൊലയ്ക്ക് പിന്നിൽ അന്തർ സംസ്ഥാന ബന്ധങ്ങളുള്ള കുമ്പള സ്വദേശി യാണെന്ന സംശയത്തെ തുടർന്ന് അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു.
ഇന്നലെ രാത്രിയാണ് പുത്തിഗെ മുഗുറോഡിലെ അബ്ദുൾ റഹ്മാന്റെ മകനും പ്രവാസിയുമായ അബൂബക്കർ സിദ്ധിഖിനെ 34, ഒരു സംഘം മൃതപ്രായനാക്കി കുമ്പള ബന്തിയോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. യുവാവിനെ ആശുപത്രിയിലെത്തിച്ച സംഘം ഉടൻ സ്ഥലത്ത് നിന്നും മുങ്ങി. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അബൂബക്കർ സിദ്ധിഖിന്റെ മരണം സ്ഥിരീകരിച്ചു.
ദുബായിലുള്ള അബൂബക്കർ സിദ്ധിഖിന്റെ സഹോദരൻ അൻവറിനെയും ബന്ധു അൻസാറിനേയും രണ്ട് ദിവസം മുമ്പ് ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു.സഹോദരനെ തട്ടിക്കൊണ്ടുപോയ സംഘം വിവരം ഗൾഫിലുള്ള അബുബക്കർ സിദ്ധിഖിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നലെയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. മംഗളൂരുവിൽ വിമാനമിറങ്ങിയ അബുബക്കർ സിദ്ധിഖ് തട്ടിക്കൊണ്ടുപോകൽ സംഘ ത്തിന്റെ പൈവളിഗെയിലെ കേന്ദ്രത്തിലാണെത്തിയത്.
തുടർന്ന് മണിക്കൂറുകൾക്കുള്ളിലാണ് യുവാവിനെ അക്രമി സംഘം മൃതപ്രായനാക്കി ആശുപത്രിയിലുപേക്ഷിച്ച് കടന്നു കളഞ്ഞത്. സംഭവത്തിന് പിന്നിൽ ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കമാണ്ന്നാണ് പോലീസിനെ ലഭിക്കുന്ന വിവരം .
എട്ട് പാക്കറ്റുകളിലായി പൊതിഞ്ഞ 40 ലക്ഷം രൂപയുടെ അനധികൃത വിദേശവിനിമയ കറൻസി ഒരു ബാഗിൽ ആക്കിയാണ് ദുബായിലേക് കൊടുത്ത് വിട്ടത് . ഇതിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് 4 വർഷത്തോളമായി ഈ മേഖലയിൽ പ്രവർത്തിച്ചുവന്നിരുന്ന കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖാണ്. ദുബായിലേക്ക് എത്തിച്ച കരിയർ സിദ്ദിഖിൻറെ സഹോദരൻ ബാഗ് കൈമാറുകയും ഇയാൾ ഉടമസ്ഥനെ ഏല്പിക്കുകുകയും ചെയ്തു . എന്നാൽ പെട്ടി തുറന്നപ്പോൾ കറന്സി ഉണ്ടായിരുന്നില്ല . ഇതോടെ പണം തിരിച്ചു കിട്ടാനായി കറൻസിയുടെ ഉടമസ്ഥൻ പൈവളികയിലെ പ്രതികളെ സമീപിക്കുകയായിരുന്നു .
കൊലപ്പെടുത്തി ആശുപത്രിയിലെത്തിച്ച് മുങ്ങിയ സംഘത്തിനെതിരെ കുമ്പള പോലീസ് കേസെടുത്തു. അതെ സമയം വലിയ തോതിൽ വിദേശവിനിമയ കറൻസി ദുബായിലേക്ക് സംഘം കടത്തിയിരുന്നതായി പോലീസ് കണ്ടത്തിയിട്ടുണ്ട് . സഹോദരൻ നൽകിയ മൊഴിയിലാണ് ഇക്കര്യങ്ങൾ ഉള്ളതെന്നാണ് സൂചന . കണ്ണൂരിൽ നിന്നും കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കാസർകോട് എത്തി കറൻസിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ആരംഭിച്ചതായി പറയപ്പെടുന്നു. ഇതോടെ കാസർകോട് പരിസര പ്രദേശത്ത ചില ഹവാല ഇടപാടുകാർ മുങ്ങിയിട്ടുണ്ട് . നാലോളം ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകളാണ് കേന്ദ്ര രഹസ്യ ഏജൻസി സംഭവസ്ഥലത്ത് വിവരം ശേഖരിക്കാൻ എത്തിയതോടെ മാറിനിൽക്കുന്നത്.
കാസർകോട് ഡിവൈഎ സ്പി, പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. അബൂബക്കർ സിദ്ധിഖിനെ ആശുപത്രിയിലെത്തിച്ച് മുങ്ങിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ നേരത്തെ ബി എൻ സി പുറത്തുവിട്ടിട്ടുണ്ട്.
കൊല്ലപ്പെട്ട യുവാവിനെ മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളജിൽ പൊലീസ് സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.
രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ അബൂബക്കർ സിദ്ധി ഖിന്റെ സഹോദരൻ അൻവർ, ബന്ധു അൻസാർ എന്നിവർ മംഗളൂരുവിലെ ആശുപത്രി യിൽ ചികിത്സയിലാണ്. കുമ്പള ഐപി, പി. പ്രമോദ് ആശുപത്രിയിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി.
കൊല്ലപ്പെട്ട അബൂബക്കർ സിദ്ധിഖിന്റെ സുഹൃത്ത്, അബൂബക്കർ സിദ്ധിഖിനെ ആശുപത്രിയിലെത്തിച്ച കാറിന്റെ ഉടമ എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.