കാഞ്ഞങ്ങാട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൻ്റെ സാമ്പത്തിക സുതാര്യത അന്വേഷിച്ച
സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ നഗരസഭാ മുസ്ലിം ലീഗ് കൗൺസിലർ ക്രൂരമായി മർദ്ദിച്ചു.
കാഞ്ഞങ്ങാട് : ജമാഅത്ത് കമ്മിറ്റിയുടെ വരവു ചെലവു കണക്ക് ചോദിച്ചതിന് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് നഗരസഭാ കൗൺസിലറുടെ മർദ്ദനം.ഇന്നലെ രാത്രി 9.15-ന് കാ ഞങ്ങാട് ബാവനഗറിലാണ് സംഭവം കാഞ്ഞങ്ങാട് നഗരസഭാ മുൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ മുറിയനാവി സമീന മൻസിലിൽ അനുമാന്റെ മകൻ മഹമൂദ് മുറിയനാവിയെയാണ് (48) മുസ്ലീം ലീഗിന്റെ നഗരസഭാ കൗൺസിലർ സി.കെ. അഷ്റഫ് ആക്രമിച്ചത്. ബാവാ നഗർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഭാരവാഹി കൂടിയായ സി.കെ. അഷ്റഫിനോട് ജമാഅത്ത് കമ്മിറ്റിയുടെ ബാക്കി വന്ന പണത്തിന്റെ കണക്ക് ചോദിച്ചപ്പോളാണ് മഹമൂദ് മുറിയനാവിയെ സി.കെ. അഷ്റഫ് താക്കോൽ കൊണ്ട് മുഖത്തും കൈയ്യിലും കുത്തുകയായിരുന്നു.
കണക്ക് ചോദിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് മഹമൂദ് മുറിയനാവി ഹോസ്ദുർഗ്ഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.മഹമൂദ് മുറിയനാവിയു പരാതിയിൽ നഗരസഭാ കൗൺസിലർ സി.കെ. അഷ്റഫിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
അതേസമയം ജുമാമസ്ജിദിൻ്റെ കണക്കുകളിൽ വലിയ അന്തരമുണ്ടെന്നും ഈ അഴിമതി പുറത്തുവരാതിരിക്കാനാണ് അക്രമം ഉണ്ടായതെന്നും പറയപ്പെടുന്നു.
2015 ൽ കാഞ്ഞങ്ങാട് നഗരസഭയിലെ ആവിയില്‍ വാര്‍ഡില്‍ ഇടതുമുന്നണി പിന്തുണയോടെ മല്‍സരിച്ചുജയിച്ച ലീഗ് വിമതസ്ഥാനാര്‍ത്ഥിയാണ് മഹമൂദ് മുറിയനാവി . 2019 ൽ മഹ് മൂദ് മുറിയനാവിയെ ഒരു സംഘം ലീഗ് പ്രവര്‍ത്തകരുടെ അക്രമത്തിന് വിധേയമായിരുന്നു