മുഖംമൂടി ധരിച്ച് മുകളിലെ ഡോർ തുറന്നെത്തി, കണ്ണൂരിൽ 1.8 ലക്ഷം രൂപയും സ്വർണവും കവർന്നു
കണ്ണൂർ: ചാലയിൽ വീട്ടമ്മയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം. മനയത്തുമൂലയിലെ ജലാലുദീന്റെ വീട്ടിലാണ് മോഷണം നടന്നത്. ജലാലുദീന്റെ ഭാര്യ സൗതത്തിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് 1,80,000 രൂപയും ഒരു പവന്റെ സ്വർണ്ണവും കവർന്നത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മോഷണം.
വീടിന്റെ മുകളിലത്തെ നിലയിലെ ഡോർ തുറന്നാണ് പ്രതികൾ അകത്തു കയറിയതെന്നാണ് വിവരം. താഴത്തെ നിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന സൗദത്തിനെ കാത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം, അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും സ്വർണ്ണ വളയും മോഷണം പോയതായാണ് പരാതി. മുകളിലത്തെ മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും മോഷണം പോയി. മോഷണം നടക്കുമ്പോൾ സൗദത്തും രണ്ടു മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.