ആക്ഷൻ ഹീറോ ബിജുവിലെ നടൻ തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: നിവിൻ പോളി നായകനായ ചിത്രം ആക്ഷൻ ഹീറോ ബിജുവിലെ നടൻ എൻ.ഡി പ്രസാദ് തൂങ്ങി മരിച്ച നിലയിൽ. കളമശ്ശേരിയിലെ വീടിന് മുന്നിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ലഹരിക്ക് അടിമയായിരുന്ന പ്രസാദിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ള ആളാണ് പ്രസാദ്. മയക്ക് മരുന്ന് കൈവശം വച്ചതിന് അടുത്തിടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.