മുംബൈ : മഹാരാഷ്ട്രയിൽ ഇദ്ദവ് തക്കറെയുടെ മന്ത്രിസഭാ വികസനം ഇന്നുണ്ടാകും. എൻ സി പി നേതാവ് അജിത് പവാർ ഉപ മുഖ്യമന്ത്രിയായി തിരിച്ചെത്തും. ആഭ്യന്തര വകുപ്പ് അജിത് പവാറിന് ലഭിക്കാൻ ആണ് സാധ്യത.
ശിവസേന, എൻ സി പി, കോൺഗ്രസ് പാർട്ടികളിൽ നിന്ന് ആരൊക്കെ മന്ത്രിമാരായി സത്യപതിജ്ഞ ചെയ്യുന്നത് എന്നതിന്റെ അന്തിമ പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോൺഗ്രസിൽ നിന്ന് 12 പേരും എൻസിപിയിൽനിന്ന് 16 പേരും ശിവസേനയിൽനിന്ന് 15 പേരുമാണ് സത്യപ്രതിജ്ഞ ചെയ്യുകയെന്ന് കരുതുന്നു.
ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ത്രികക്ഷി മന്ത്രി സഭയിൽ മുഖ്യമന്ത്രി അടക്കം 6 പേരാണ് ഉള്ളത്. വകുപ്പുകൾ വിഭജിച്ച് എടുക്കുന്നതിൽ അന്തിമ തീരുമാനം ആകാത്തതിനാൽ ആണ് മന്ത്രി സഭാ വികസനം ഒരു മാസം വൈകിയത്.നേരത്തെ ഉദ്ദവ് താക്കറെക്കൊപ്പം 6 പേർ കാബിന്റ്റ് മന്ത്രിമാരായി സതൽപ്രതിജ്ഞ ചെയ്തിരുന്നു.